കേരളത്തിനായി എംപിമാര്‍ ഒന്നിച്ചുനില്‍ക്കണം: മുഖ്യമന്ത്രി

കേരളത്തിന്റെ പ്രശ്നങ്ങള്‍ എംപിമാര്‍ ഒന്നിച്ചുനിന്ന് കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്-മൈസൂര്‍ യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്ന് എംപിമാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.

പാര്‍മെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് എംപിമാരുടെ യോഗം വിളിച്ചത്. മൈസൂര്‍ യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിക്കുമെന്ന് വയനാട് എം.പി രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. എലിവേറ്റഡ് ഹൈവേ അടക്കമുള്ള സാധ്യതകളാണ് പരിശോധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളും വിമാന സര്‍വ്വീസുകളുമായി ബസപ്പെട്ട് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തണം. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന കാര്യം കേന്ദ്രത്തെ വേണ്ട വിധത്തില്‍ ധരിപ്പിച്ച് അനുകൂല തീരുമാനമുണ്ടാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് എംപിമാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News