സമൂഹത്തെ ചിന്തിപ്പിച്ചുകൊണ്ട് ഒരു ചെറുചിത്രം; ‘മോംസ് അഗണി’ ശ്രദ്ധേയമാകുന്നു

ഒരു മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്റില്‍ സമൂഹത്തെ ചിന്തിപ്പിച്ചു കൊണ്ട് ഒരു ചെറുചിത്രം. ഫാഷന്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അനൂപ് ഉപാസന ആണ് മോംസ് അഗണിയെന്ന ഒന്നരമിനിറ്റ് ചിത്രത്തിന്റെ ശില്‍പ്പി.

ഇക്കാലത്ത് ഒരു പെണ്‍ കുഞ്ഞിനെ എങ്ങനെ വളര്‍ത്തും എന്ന ഒരു അമ്മയുടെ ആകുലതയാണ് 107 സെക്കന്റില്‍ സംവിധായകന്‍ അനൂപ് ഉപാസന മുന്നോട്ട് വെയ്ക്കുന്നത്.അഞ്ചു വര്‍ഷങ്ങള്‍ മുമ്പ് തോന്നിയ ആശയം സുഹൃത്തും എഡിറ്ററുമായ ജിനേഷ് നന്ദനത്തോട് അനൂപ് പങ്കുവെച്ചു.

ജിനേഷും സുഹൃത്തായ അബുദാബിയിലെ പ്രകാശ് തമ്പിയും പിന്തുണക്കുകയും,ഉപാസന ഫോട്ടോഗ്രാഫിക്ക് വേണ്ടി മോംസ് അഗണി നിര്‍മ്മിക്കുകയായിരുന്നു.സംഗീത ശിവന്റെ ഡബ്ബിംങും,അരുണ്‍ രാഘവിന്റെ കട്ടിംങും മോംസ് അഗണിയെ ജീവസുറ്റതാക്കി.മനോജ് നടേശനാണ് പിആര്‍ഒ. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോംസ് അഗണിയുടെ കഥ എഴുതുന്നത് ഈ ആശയം വര്‍ത്തമാനകാലത്തും പ്രസക്തമായി എന്ന് സംവിധായകന്‍ അനൂപ് ഉപാസന പറഞ്ഞു.

നിരവധി സെലിബ്രിറ്റികള്‍ അവരുടെ പേജുകളില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.നിലവില്‍ ലൈറ്റ് പെയ്ന്റിങ് എന്ന ആശയത്തില്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടം നേടുവാന്‍ അധികൃതരുടെ മറുപടി കാത്തിരിക്കുകയാണ് അനൂപ്.ദിലീപ് കാവ്യ താര ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വൈറല്‍ ആയ ഫോട്ടോയും സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അനൂപ് ഉപാസനയാണ് അപ്രഭാളിയിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News