‘തൊണ്ടയിടറി നിങ്ങള്‍ പറഞ്ഞത് ഈ രാവണപ്രഭുക്കന്‍മാര്‍ക്ക് എത്ര ശ്രമിച്ചാലും പറയാന്‍ നാവു വഴങ്ങില്ല’!

പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടെത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അധിക്ഷേപിച്ച സംഭവത്തില്‍ ബിനീഷിന് പിന്തുണയുമായി നടി സജിതാ മഠത്തില്‍. തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് സജിത ബിനീഷിന് പിന്തുണയര്‍പ്പിച്ച് പോസ്റ്റ് ഇട്ടത്.

സജിതാ മഠത്തിലിന്റെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബിനീഷ്,
തൊണ്ട ഇടറി നിങ്ങള്‍ പറഞ്ഞത് ഈ രാവണപ്രഭുക്കന്‍മാര്‍ക്ക് എത്ര ശ്രമിച്ചാലും പറയാന്‍ നാവു വഴങ്ങില്ല! മനക്കരുത്തുമായി നിങ്ങള്‍ സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെ സ്വപ്നത്തില്‍ പോലും സാധ്യവുമല്ല! നിങ്ങള്‍ പറയുന്നത് കേട്ട് കുട്ടികള്‍ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നത് അവരുടെ ഹൃദയത്തില്‍ നിന്നാണ്. അത് ഫാനരന്മാരുടെ അലമ്പലല്ല!
ഇറങ്ങി പോയവര്‍ ഇറങ്ങേണ്ടവര്‍ തന്നെയാണ്. പല അടികളുമേറ്റ് വെന്തിരിക്കയാണെങ്കിലും ബിനീഷ് നിങ്ങള്‍ ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്നു.
സ്‌നേഹം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News