പുതുമ നിറഞ്ഞ റോഡ് മൂവിയുമായി വീണ്ടും സേതു; യുവത്വത്തിന്റെ ആഘോഷങ്ങളുമായി ഖജുരാഹോ ഡ്രീംസ്

ചോക്‌ളേറ്റ് , റോബിന്‍ഹുഡ്, സീനിയേഴ്‌സ്, മല്ലു സിംഗ്, കസിന്‍സ് ,അച്ചായന്‍സ് , കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന നിരവധി മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സേതുവിന്റെ പുതിയ സിനിമയാണ് ഖജുരാഹോ ഡ്രീംസ്.

ഹാസ്യത്തിനും യുവത്വത്തിന്റെ വികാരവിചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കി ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കുന്ന ഖജുരാഹോ ഡ്രിംസ് നല്ലൊരു റോഡ് മൂവിയാണ്. ലാല്‍ജോസിന്റ അസോസിയേറ്റ് ആയിരുന്ന മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബൈക്കില്‍ കൊച്ചിയില്‍ നിന്ന് ഖജ് രാഹോയിലേക്കുള്ള 5 യുവാക്കളുടെ യാത്രയിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. അര്‍ജുന്‍ അശോകന്‍ , ഷറഫുദീന്‍ ,ധ്രുവ് ,ശ്രീനാഥ് ഭാസി, ചന്തുനാഥ് എന്നിവര്‍ നായകന്‍മാരാവുന്ന ഖജ് രഹോ ഡ്രിംസില്‍ അതിഥി രവിയാണ് നായിക.
സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് സേതു തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നോര്‍ത്ത് ഇന്ത്യന്‍ കലാരൂപങ്ങളും, ഭക്ഷണ സംസ്‌ക്കാരവുമെല്ലാം ഈ സിനിമയില്‍ കഥയ്ക്കനുയോജ്യമായ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. നോര്‍ത്ത് ഇന്ത്യന്‍ പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ മനോഹരമായ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേക തയാണ്. ലക്‌നൗ ഖ ജ്രാഹാ തുടങ്ങിയ സ്ഥലങ്ങളില്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News