പട്ടിയുടെ പരിഗണനപോലും തന്നില്ല; പ്രിന്‍സിപ്പല്‍ വളരെ മോശമായി പെരുമാറി

പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടെത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അധിക്ഷേപിച്ച സംഭവത്തിനോടൊപ്പം കോളേജ് പ്രിന്‍സിപ്പലും തന്നോട് വളരെ മോശമായി പെരുമാറിയെന്നും ഒരു പട്ടിയുടെ പരിഗണനപോലും  തന്നില്ലെന്നും ബിനീഷ് ബാസ്റ്റിന്‍.

തന്നോടൊപ്പം വേദി പങ്കിടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അനില്‍ രാധാകൃഷ്ണമേനോന്‍ വ്യക്തമാക്കണം. കോളേജ് പ്രിന്‍സിപ്പല്‍ തന്നോട് വളരെ മോശമായി പെരുമാറി. ഒരു പട്ടിയുടെ പരിഗണനപോലും തനിക്ക് തന്നില്ല. പക്ഷേ വിദ്യാര്‍ത്ഥികള്‍ വലിയ പിന്തുണ നല്‍കി. അതാണ് തനിക്ക് കിട്ടിയ വലിയ അംഗീകാരം.

കോളേജ് യൂണിയന്‍ ഭാരവാഹികള്‍ തന്നോട് ഖേദം പ്രകടിപ്പിച്ചു. ഒരു സംഘടനയിലും അംഗമല്ലാത്തതിനാല്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. വേദന കൊണ്ടാണ് താന്‍ ഇന്നലെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ഇതിന്റെ പേരില്‍ തനിക്ക് അവസരം നഷ്ടപ്പെട്ടാലും താന്‍ പഴയ തൊഴിലെടുത്ത് ജീവിക്കും. ടൈല്‍സ് പണിക്കാരനാണ് താന്‍. അത് ചെയ്യാന്‍ ഇപ്പോഴും ബുദ്ധിമുട്ടില്ലായെന്നും ബിനീഷ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News