മഹ ചുഴലിക്കാറ്റ് കേരള തീരം വിട്ടു; ഒമാനിലേക്ക് നീങ്ങുന്നു

മഹ ചുഴലിക്കാറ്റിന്റെ ആശങ്ക കേരള തീരം വിട്ടു. തീവ്ര ചുഴലിക്കാറ്റായി മാറിയ മഹാ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണ്. മഹ കേരള തീരം വിട്ടതോടെ സംസ്ഥാനത്ത് മഴ കുറഞ്ഞു.

സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന അലര്‍ട്ടുകളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. എന്നാര്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത പിന്‍വലിച്ചിട്ടില്ല.

കേരളത്തില്‍ കാറ്റിന്റെ വേഗത കൂടാനുള്ള സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരമേഖലയിലും മലയോര മേഖലകളിലുമുള്ളവരും ജാഗ്രത പാലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News