ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനം; പ്രിന്‍സിപ്പാളിനെതിരെയും നടപടിവേണം: ഡിവൈഎഫ്‌ഐ

ചലച്ചിത്ര താരം ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ആത്മാഭിമാനത്തോടെ ജീവിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്. അപമാനിച്ച് ഇറക്കിവിടാന്‍ ഒരാള്‍ക്കും അവകാശമില്ല. അനില്‍ രാധാകൃഷ്ണ മേനോന്റെ സമീപനം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല.

കോളേജ് പ്രിന്‍സിപ്പലിന്റെ സമീപനവും വിമര്‍ശന വിധേയമാണ്. കോളേജില്‍ അതിഥികളായി എത്തുന്ന രണ്ടുപേരില്‍, ഒരാളുടെ സങ്കുചിത താല്പര്യത്തിനു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കീഴ്‌പ്പെടാന്‍ പാടില്ലായിരുന്നു. കോളേജ് പ്രിന്‌സിപ്പലിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അടിയന്തിരമായി അദ്ദേഹത്തോട് സര്‍ക്കാര്‍ വിശദീകരണം തേടണം.

ഒരു തരത്തിലുള്ള വിവേചനവും കേരളത്തില്‍ അനുവദിക്കരുത്. കേരളം ഒറ്റക്കെട്ടായി ബിനീഷ് ബാസ്റ്റിനൊപ്പം അണിനിരക്കണം. ഡിവൈഎഫ്‌ഐ ബിനീഷ് ബാസ്റ്റിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News