ഗാന്ധിജിയെ അനുസ്മരിച്ച് കേരള നിയമസഭ; ഗാന്ധിജി മുന്നോട്ട് വച്ച സാമൂഹ്യമൂല്യങ്ങളെ തിരുത്താൻ ചിലർക്ക് വ്യഗ്രതയെന്ന് മുഖ്യമന്ത്രി

ഗാന്ധിജിയെ അനുസ്മരിച്ച് കേരള നിയമസഭ. ഗാന്ധിജി മുന്നോട്ട് വച്ച സാമൂഹ്യ മൂല്യങ്ങളെ തിരുത്താൻ ചിലർക്ക് വ്യഗ്രതയെന്ന് മുഖ്യമന്ത്രി പിണറായി വിജയ‍ൻ.നവോഥാന മുന്നേറ്റങ്ങളെ എതിർക്കുന്നവർക്ക് ഗാന്ധിജിയെ കുറിച്ച് പറയാൻ അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗാന്ധിജിയെ മറക്കാൻ അവർ പറയുമ്പോൾ വീണ്ടും വീണ്ടും ഓർമിക്കുന്നതാണ് നമ്മുടെ പ്രതിരോധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹിന്ദുത്വത്തിന്‍റെ ഉദാത്തമായ മാതൃകയാണ് ഗാന്ധിജിയെന്ന് ബി.ജെ.പിയംഗം ഒ.രാജഗോപാ‍ലും അനുസ്മരിച്ചു.

ചോദ്യോത്തരമടക്കമുള്ള നടപടികൾ റദ്ദാക്കിയാണ്‌ സഭ ഗാന്ധിജിയുടെ ഓർമ്മ 150 ജന്‌മ വാർഷീകത്തിന്‍റെ ഭാഗമായിപുതുക്കിയത്‌. ഗാന്ധിയൻ ആദർശങ്ങളിൽ ഇരുട്ട് നിറയ്ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം.

ഭരണകൂടം മതനിരപേക്ഷമായിരിക്കണമെന്നുമുള്ള സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍റെ പ്രസംഗത്തോടെയാണ് പ്രത്യേക സമ്മേളനം തുടങ്ങിയത്. ഗാന്ധിജി മുന്നോട്ട് വച്ച സാമൂഹ്യ മൂലങ്ങളെ തിരുത്താൻ ചിലർക്ക് വ്യഗ്രതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഗാന്ധിയല്ല ഗോഡ്സേയാണ് ശരിയെന്ന് വരുത്താനുള്ള രാഷ്ട്രീയം.ഗാന്ധിജിയെ വെടിവച്ചു കൊന്നവർക്ക് ഭാരതരത്നം നൽകാനുള്ള നീക്കങ്ങൾ , അത്തരം ലജ്ജാകരമായുള്ള അവസ്ഥയിലാണ് രാജ്യം.നവോഥാന മുന്നേറ്റങ്ങളെ എതിർക്കുന്നവർക്ക് ഗാന്ധിജിയെ കുറിച്ച് പറയാൻ അവകാശമില്ല.

ഗാന്ധി വധം മധുരം വിതരണം ചെയ്ത് ആഘോഷിക്കേണ്ടതാണ് എന്ന് ചിന്തിച്ചവരുടെ പിൻഗാമികളാണ് ഇന്ന് ഇന്ത്യയുടെ ഭരണം കയ്യാളുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണ – പ്രതിപക്ഷത്തെ ഘടകകക്ഷി നേതാക്കളും ഗാന്ധിജിയെ അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here