ജാഗ്രത പാലിക്കുക: പെഗാസസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിച്ച ഇസ്രായേലി സ്പൈവെയര്‍ പെഗാസസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ:

ഇരകള്‍ക്ക് പ്രത്യേക ലിങ്ക് അയച്ചുകൊടുക്കുകയാണ് പെഗാസസ് ആദ്യം ചെയ്യുത്. ഇതില്‍ ക്ലിക്ക് ചെയ്യുതോടെ ഉപയോക്താവ് അറിയാതെ തന്നെ പെഗാസസ് പ്രോഗ്രാം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ആവും. ഇതോട് കൂടി ഫോണ്‍ പൂര്‍ണമായും നിരീക്ഷകരുടെ നിയന്ത്രണത്തിലാവും.

പാസ്വേര്‍ഡുകള്‍, കോടാക്ട് ലിസ്റ്റ്, കലണ്ടര്‍ ഇവന്റുകള്‍, ടെക്സ്റ്റ് മെസേജുകള്‍, മെസേജിങ് ആപ്പ് വഴിയുള്ള വോയിസ് കോളുകള്‍ എന്നിവ നിരീക്ഷകര്‍ക്ക് അയച്ചുകൊടുക്കും. ഫോണിന്റെ പരിസരത്ത് നടക്കുന്ന കാര്യങ്ങള്‍ പിടിച്ചെടുക്കുന്നതിന് കാമറയും മൈക്രോഫോണും വിദൂരത്ത് നിന്ന് ഓണ്‍ചെയ്യാനും പെഗാസസിന് സാധിക്കും.

വാട്‌സ്ആപ്പിലേക്ക് ഒരു മിസ്ഡ് വീഡിയോ കോള്‍ വരുന്നതോട് കൂടി പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതാണ് ഏറ്റവും പുതിയ രീതി. ലിങ്ക് പോലും ക്ലിക്ക് ചെയ്യാതെ ഫോണിലേക്ക് നുഴഞ്ഞുകയറാനാവുമെതാണ് ഇതിന്റെ പ്രത്യേകത.

ഈ രീതിയില്‍ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയതിന് എതിരേയാണ് വാട്‌സ്ആപ്പ് ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നത്.

എന്‍സ്ഒ ഗ്രൂപ്പ്, ക്യു സൈബര്‍ ടെക്നോളജീസ് എന്നിവയ്ക്കെതിരേയാണ് വാട്‌സ്ആപ്പ് സാന്‍ ഫ്രാന്‍സിസ്‌കോ കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്. യുഎസ്, കാലഫോണിയ നിയമങ്ങളും വാട്‌സ്ആപ്പ് സേവന നിബന്ധനകളും ലംഘിച്ചുവെന്നാരോപിച്ചാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News