ബിനീഷ്‌ബാസ്റ്റിനെ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനം; പ്രിന്‍സിപ്പാളിനോട്‌ വിശദീകരണം തേടി യുവജനകമ്മീഷൻ

ചലച്ചിത്ര താരം ബിനീഷ്‌ബാസ്റ്റിനെ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അന്തസ്സോടെ ജീവിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്.

അപമാനിച്ചു ഇറക്കിവിടാൻ ഒരാൾക്കും അവകാശമില്ല. അനിൽരാധാകൃഷ്ണ മേനോന്റെ സമീപനം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല.

കോളേജ് പ്രിൻസിപ്പലിന്റെ സമീപനവും വിമർശന വിധേയമാണ്. കോളേജിൽ അതിഥികളായി എത്തുന്ന രണ്ടുപേരിൽ, ഒരാളുടെ സങ്കുചിത താല്പര്യത്തിനു ഒരു സർക്കാർ ഉദ്യോഗസ്ഥൻ കീഴ്പ്പെടാൻ പാടില്ലായിരുന്നു.

കോളേജ് പ്രിന്സിപ്പലിനോട് ആയതിനു വിശദീകരണം ആവശ്യപ്പെട്ടു. നിശബ്ദമായി മടങ്ങാതെ തലയുയർത്തി പ്രതികരിച്ചത്തിലൂടെ തന്റേടമുള്ള കേരള യുവത്വത്തിന്റെ പ്രതീകമായി ബിനീഷ് ബാസ്റ്റിൻ മാറിയെന്നും കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel