സ്വത്തുതര്‍ക്കത്തെതുടര്‍ന്ന് സുരേഷ് പി.ദാസിനെ (62) കൊലപ്പെടുത്തി ആറ്റില്‍ തള്ളി. വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം. മൃതദേഹ പരിശോധനയില്‍ വെള്ളം കുടിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം.മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് മൃതദേഹ പരിശോധന നടത്തിയത്.

കേസിന്റെ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് കോടതിയിലേക്കെന്ന് പറഞ്ഞുപോയ സുരേഷിന്റെ മൃതദേഹം പിറ്റേന്ന് വൈകീട്ട് കോട്ടയം കളത്തിക്കടവിന് സമീപം കൊടൂരാറ്റില്‍ കണ്ടെത്തുകയായിരുന്നു. അമേരിക്കയില്‍ മരിച്ച കോട്ടയം പാറമ്പുഴ സ്വദേശിയായ സ്ത്രീയെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടില്ല.