ഇസ്രയേല്‍ കമ്പനി വാട്‌സ്ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യക്കാര്‍ ഇവരാണ്

ഇസ്രായേലി സ്പൈവെയര്‍ പെഗാസസ് വാട്‌സ്ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തിയവരുടെ വിശദാംശങ്ങള്‍ പുറത്ത്. ഇന്ത്യയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തര്‍ ഗോത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍, എല്‍ഗര്‍ പരിഷത്ത് കേസ് പ്രതി, ഭീമ കൊറേഗാവ് കേസ് അഭിഭാഷകന്‍, ദലിത് ആക്ടിവിസ്റ്റ്, പ്രതിരോധവും നയതന്ത്ര മാധ്യമപ്രവര്‍ത്തകര്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി ലക്ചറര്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ രണ്ട് ഡസനിലധികം ആളുകള്‍ ഈ പട്ടികയിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തരാണ് ഈ പട്ടികയില്‍ ഭുരിഭാഗം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേലി സ്‌പൈവെയര്‍ പെഗാസസ് വാട്ട്സ്ആപ്പ് വഴി ഇവരുടെ നീക്കങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചിരുന്നെന്ന് പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച യുഎസ് ഫെഡറല്‍ കോടതിയില്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് പെഗാസസ്-ഡവലപ്പര്‍ എന്‍എസ്ഒ ഗ്രൂപ്പിന്റെ ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.

ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങളില്‍ നിന്ന് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരങ്ങളും പുറത്ത് വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News