വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിചാരണ കഴിഞ്ഞ് പ്രതികളെ വെറുതെ വിട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് കോടതി വ്യക്തമാക്കി.

പത്രവാർത്തകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഹർജി എന്ന് വിമർശിച്ച കോടതി, പത്ര വാർത്തകൾ എല്ലാം ശരിയാണെന്ന് എന്താണ് ഉറപ്പെന്നും ചോദിച്ചു. വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നുണ്ടന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച ആരോപിച്ചാണ് മലയാളവേദി എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചത്.

സിബിഐ അന്വേഷണമായിരുന്നു പൊതുതാല്പര്യഹർജി യിലെ ആവശ്യം. ഹർജി പരിഗണിക്കവെ ഹർജി ക്കാരനെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.

പത്രവാർത്തകൾ മാത്രം അടിസ്ഥാനമാക്കിയല്ലേ ഹർജി എന്ന് കോടതി ചോദിച്ചു. പത്രവാർത്തകൾ ശരിയാണെന്ന് എന്ത് ഉറപ്പാണുള്ളത് എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

ആരോപണം തെളിയിക്കാൻ ആവശ്യമായ രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. അന്വേഷണവും വിചാരണയും നടന്ന ഘട്ടത്തിൽ എവിടെയായിരുന്നുവെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു.

പ്രതികളെ വെറുതെ വിട്ട കേസിൽ ഹൈക്കോടതിയെ സമീപിക്കുന്നതിന് ക്രിമിനൽ നടപടി ചട്ടത്തിൽ ചില വ്യവസ്ഥകൾ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.

ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ പുനരന്വേഷണം ആവശ്യപ്പെടാനാകൂ. ഇതിനിടെ സിബിഐ അഭിഭാഷകനും ഹർജിയെ എതിർത്തു.

പ്രതികളെ വെറുതെ വിട്ട കേസിൽ ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ പുനരന്വേഷണം സാധ്യമാകൂ എന്ന സിബിഐ നിലപാട് സ്വീകരിച്ചു .

ഇതിനിടെ ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ കോടതിയുടെ അനുമതി തേടി. എന്നാൽ
ആവശ്യം കോടതി അംഗീകരിച്ചില്ല.

പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ വാാദത്തിനിടെ ഹൈക്കോടതിയെ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News