2050 ല്‍ കേരളത്തിന്റെ പലമേഖലകളും വെള്ളത്തിനടിയിലായേക്കാമെന്ന് യുഎസ് പഠന റിപ്പോര്‍ട്ട്

സമുദ്രനിരപ്പുയര്‍ന്ന് 2050 ഓടെ കേരളത്തിലെ പല മേഖലകളെയും കടലെടുത്തേക്കുമെന്ന് പഠന റിപ്പോര്‍ട്ട്.യുഎസില്‍ പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് വിലയിരുത്തല്‍. ഗവേഷണ മാസികയായ ‘നേച്വര്‍ കമ്യൂണിക്കേഷന്‍സി’ലാണ് പഠനം പ്രസിദ്ധീകരിച്ചത്. ശാസ്ത്രജ്ഞരും ശാസ്ത്ര വാര്‍ത്താലേഖകരും ഉള്‍പ്പെട്ടതാണ് ക്ലൈമറ്റ് സെന്‍ട്രല്‍.കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ നിലയും ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്തു.

ക്ലൈമറ്റ് സെന്‍ട്രല്‍ രൂപപ്പെടുത്തിയ പ്രളയ ഭൂപടത്തില്‍ ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളിലെ ഒട്ടേറെ പ്രദേശങ്ങളില്‍ സമുദ്രജലം കയറാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. കടലോര ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ക്കും ഭീഷണിയുണ്ട്. 30 വര്‍ഷത്തിനുള്ളില്‍ മുംബൈ, കൊല്‍ക്കത്ത നഗരങ്ങളുടെ ഭാഗങ്ങളും കടലിനടിയിലാകുമെന്നു പഠനം വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News