ഇന്ത്യാക്കാരുടെ വാട്‌സാപ് ഇസ്രായേല്‍ ചോര്‍ത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനും പങ്കുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

വാട്‌സാപ് ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍. വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് അറിയിപ്പ് ലഭിച്ചിരുന്നതായി ഇരകളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. സര്‍ക്കാരിനെതിരായ ആയുധമായി വിഷയം കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു. എന്നാല്‍ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റത്തില്‍ ആശങ്കയുണ്ടെന്നാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്.

ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും ദലിത് ആക്ടിവിസ്റ്റുകളും നിരീക്ഷിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടെന്നാണ് വെളിപ്പെടുത്തല്‍.ഭീമ കൊറേഗാവ് കേസിലെ പ്രതികളുടെ അഭിഭാഷകനായ നിഹാല്‍ സിങ് റാത്തോഡ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News