പെരിന്തൽമണ്ണയിൽ വൻ ലഹരിമരുന്ന് വേട്ട

പെരിന്തൽമണ്ണയിൽ വൻ ലഹരിമരുന്ന് വേട്ട. വിദേശത്തേക്ക് കടത്താനായി ബാഗിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 1.470 കിലോഗ്രാം ഹാഷിഷുമായി കാസർഗോഡ് ഹോസ്ദുർഗ് സ്വദേശി പെരിന്തൽമണ്ണ യിൽ പിടിയിൽ.

പിടികൂടിയത് അന്താരാഷ്ട്ര മാർക്കറ്റിൽ ഒന്നര കോടിയോളം രൂപ വിലവരുന്നതും വിദേശത്ത് ഡിജെ പാർട്ടികളിലും ഡാൻസ് ബാറുകളിലും മറ്റും ഉപയോഗിക്കുന്ന വീര്യം കൂടിയ ഹാഷിഷ്.

ഖത്തറിലേക്ക് കടത്താനായി ബാഗിൽ ഒളിപ്പിച്ച് കൊണ്ടുവന്ന ഹാഷിഷുമായി കാസർഗോഡ് ഹോസ്ദുർഗ്ഗ് സ്വദേശി ഷബാനമൻസിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (25) നെയാണ് പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശൻ ഐപിഎസ്സിൻ്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ്ഐ മഞ്ചിത്ത് ലാലും സംഘവും അറസ്റ്റ് ചെയ്തത്.

മംഗലാപുരം,കാസർഗോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ മലപ്പുറം ജില്ലയിലെ മങ്കട ,പെരിന്തൽമണ്ണ ,കോട്ടക്കൽ ,ആനക്കയം,കൊണ്ടോട്ടി എന്നിവിടങ്ങളിൽ ഏജൻ്റുമാർ പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതായും പെരിന്തൽമണ്ണ എ എസ് പി അറിയിച്ചു.

ഒരു ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപയും വിസയും ടിക്കറ്റുമാണ് ഇത്തരത്തിൽ മയക്കുമരുന്നുമായി വീദേശത്തേക്ക് പോകുന്ന കാരിയർമാർക്ക് സംഘം വാഗ്ദാനം ചെയ്യുന്നത്. ഖത്തറിലെത്തുന്ന ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം കൊടുക്കും.

പിടിക്കപ്പെടാതിരിക്കാൻ വിദഗ്ദമായി പായ്ക്കിംഗും മറ്റും ചെയ്തുകൊടുക്കാനും പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ട്.

ബാംഗ്ളൂർ ,കോഴിക്കോട് ,കൊച്ചി, മംഗലാപുരം എയർപോർട്ടുകൾ കേന്ദ്രീകരിച്ചാണ് ഖത്തറിലെ അടുത്ത ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചാണിത് കടത്തുന്നതെന്നും സൂചനയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News