കെഎഎസ്: സിവില്‍ സര്‍വീസിനെ കാര്യക്ഷമമാക്കാന്‍ സ്വീകരിച്ച കാര്യക്ഷമമായ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സിവില്‍ സര്‍വ്വീസിനെ കാര്യക്ഷമമാക്കാന്‍ ദൃഢനിശ്ചയത്തോടെ സ്വീകരിച്ച നടപടികളില്‍ ഒന്നാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസിന്റെ (കെഎഎസ്) രൂപീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച ഒരു പ്രധാന വാഗ്ദാനം കൂടി ഈ കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ഥ്യമാവുകയാണ്.

കഴിവും സാമൂഹ്യ പ്രതിബദ്ധതയും ഭാവനയും ഊര്‍ജ്ജസ്വലതയും ഉള്ള ചെറുപ്പക്കാരെ സിവില്‍ സര്‍വീസിന്റെ നിര്‍ണ്ണായക സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നു കൂടുതല്‍ ഫലപ്രദമായ ഭരണ നിര്‍വ്വഹണം സാധ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.എ.എസിലേക്കുള്ള പി.എസ്.സിയുടെ ആദ്യ വിജ്ഞാപനം ഇന്ന് ഇറങ്ങിയത് അത്യധികം സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here