സന്തോഷ് ട്രോഫിയില്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ടീം. പരിശീലനത്തിനായി ടീം കോഴിക്കോട് എത്തി. നവംബര്‍ 5 ന് കോഴിക്കോട് വെച്ചു നടക്കുന്ന യോഗ്യത മത്സരത്തില്‍ കേരളം ആന്ധ്ര പ്രദേശിനെ നേരിടും.

കൈവിട്ട കിരീടം ഇത്തവണ തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് കേരള ടീം പരിശീലനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഇന്ന് മുതല്‍ നാല് ദിവസത്തെ പരിശീലനം.

അവസാന പിഴവുകള്‍ തിരുത്തിയോഗ്യത മത്സരത്തിനായി നവംബര്‍ 5ന് ആന്ധ്രാപ്രദേശിനെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷ്ന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ ആണ് മത്സരം.ഇത്തവണ കപ്പ് സ്വന്തമാക്കും എന്ന ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ വി മിഥുനും ടീം അംഗങ്ങളും.

യുവതാരങ്ങളാണ് ടീമിന്റെ നെടുംതൂണ്‍. ഒപ്പം പരിചയസമ്പന്നുടെ നിരയും .ഇത് തന്നെയാണ് കേരളത്തിന്റെ ഇത്തവണത്തെ പ്രതിക്ഷയെന്ന് കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. നവംബര്‍ 9 ന് തമിഴ് നാടുമായാണ് രണ്ടാം മത്സരം.രണ്ടു കളിയും ജയിച്ച് അവസാന റൗണ്ടിലേക്ക് മുന്നേറാമെന്ന പ്രതീക്ഷയില്‍ ആണ് കേരള താരങ്ങള്‍.