കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ്-2019’ന് പാലക്കാട് തുടക്കമായി

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2019 ന് പാലക്കാട് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.

വര്‍ണ്ണാഭമായ സാംസ്‌ക്കാരിക ഘോഷജാഥയോടെയാണ് കുടുംബശ്രീ അരങ്ങ് – 2019 ന് തുടക്കമായത്. മലയാള സാഹിത്യത്തിലെ 6 സ്ത്രീ കഥാപാത്രങ്ങളുടെ പേരിലുള്ള വേദികളിലാണ് മത്സരം നടക്കുന്നത്.

സ്ത്രീകളുടെ സംഘശക്തി വിളിച്ചോതി സംസ്ഥാനത്തെ 43 ലക്ഷം സ്ത്രീകളുടെ പ്രതിനിധികളായി രണ്ടായിരത്തോളം സ്ത്രീകളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മന്ത്രി എ സി മൊയ്തീന്‍ കലോത്സവത്തിന് തിരി തെളിച്ചു

രണ്ടാം ദിവസം 14 ഇനങ്ങളില്‍ മത്സരം നടക്കും. ഞായറാഴ്ച വൈകീട്ട് നാലിന് വിക്ടോറിയ കോളേജില്‍ കുടുംബശ്രീ സംഗമവും സമാപന സമ്മേളനവും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News