സംസ്ഥാനത്ത് പക്ഷാഘാതം പിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പക്ഷാഘാതം പിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്. നഗരവാസികളെ അപേക്ഷിച്ച് ഗ്രാമവാസികളിലാണ് പക്ഷാഘാതം ഏറുന്നത്.പുകവലി,മദ്യപാന ശീലവും പക്ഷാഘാതത്തിന് കാരണമാകുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.വ്യായാമവും ആഹാര നിയന്ത്രണവുമാണ് പരിഹാരമാര്‍ഗ്ഗം.

45 വയസിന് താഴെയുള്ളവരില്‍ 5ല്‍ ഒരാള്‍ക്കും 40 വയസിനുമുകളില്‍ 4 ല്‍ ഒരാള്‍ക്ക് വീതവും പക്ഷാഘാതം പിടിപെടുന്നുവെന്ന് തിരുവനന്തപുരം സ്‌ട്രോക്ക് റജിസ്ടറിയില്‍ രേഖപ്പെടുത്തി.കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പ് 6 ഒരാളായിരുന്നതാണ് ഇപ്പോള്‍ 5 ലേക്ക് എത്തിയത്.കേരളത്തിലെ മൂന്നരകൂടി ജനസംഖ്യയില്‍ 8 നും 10 ലക്ഷത്തിനുമിടയില്‍ പക്ഷാഘാത രോഗികള്‍ ഉണ്ടെന്നും പഠനത്തില്‍പറയുന്നു.ഒരു ലക്ഷം പേരില്‍ 135 പേര്‍ പ്രതിവര്‍ഷം പക്ഷാഘാതത്തിന് അടിമകളാകുന്നു.

തിരുവനന്തപുരത്ത് 6 മാസം നടത്തിയ പഠനത്തില്‍ 541 പേര്‍ പക്ഷാഘാത രോഗികളായി ചികിത്സ തേടി,ഇതില്‍ നഗര പ്രദേശങളില്‍ 431ും ഗ്രാമങളില്‍ 110 പേരുമാണ് കൃത്യസമയത്ത് ചികിത്സ തേടിയത്.അതേ സമയം പക്ഷാഘാത രോഗികള്‍ ഗ്രാമ പ്രദേശത്താണ് കൂടുതല്‍.ചികിത്സാ സൗകര്യങ്യള്‍ നഗര പ്രദേശങളില്‍ താരതമ്യേന കൂടുതലും ഗ്രാമപ്രദേശങളിലും കുറവുമാണ്. ഗ്രാമപ്രദേശങളിലെ രോഗികളില്‍ രോഗ നിര്‍ണ്ണയം വൈകുന്നതും പക്ഷാഘാത തോത് കൂട്ടി.

പുകവലിയും മദ്യപാനവും പക്ഷാഘാതത്തിന് കാരണമാകുന്നുവെന്നും കണ്ടെത്തി.പുകവലിക്കുവന്നവരുടെ കഴുത്തിലൂടെ തലചോറിലേക്ക് പോകുന്ന രക്തധമനികള്‍ അടയാനുള്ള സാധ്യത യേറുന്നു.മദ്യപിക്കുന്നവരിലും ഇതേ പ്രശ്‌നം ഉണ്ടാകാം. രക്തസ്രാവത്തിനും സാധ്യത കൂടുതലാണ്.അതേ സമയം വികസിത രാജ്യത്തേയും അവികസിത രാജ്യത്തേയും പക്ഷാഘാത രോഗികളുടെ എണ്ണം തുല്ല്യമാണ്.പക്ഷാഘാതത്തെ അറിയു പക്ഷാഘാതം തടയു എന്നതായിരുന്നു ഇക്കൊല്ലത്തെ സന്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News