ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ടൂറിസം മേഖലകള്‍ കണ്ടറിയാനെത്തിയ 20 ലോകരാജ്യങ്ങളിലെ 35 ടൂറിസം ഓപ്പറേറ്റിങ് സംരംഭകരുടെ പ്രതിനിധികള്‍ കൊല്ലം റാവിസ് ഹോട്ടലില്‍ അതിഥികളായെത്തി.കേക്ക് മിക്സിങില്‍ പങ്കാളിയാകാനും ഇവരെ സ്വീകരിക്കാനും ഡോ.രവിപിള്ളയുടെ മകള്‍ ഡോ.ആരതിപിള്ള എത്തിയിരുന്നു.

കഴിഞ്ഞമാസം 24ാം തീയതിയാണ് 20 തിലധികം യൂറോപ്യന്‍ രാജ്യങളില്‍ നിന്നും റഷ്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയൂര്‍വേദ അമ്പാസിഡര്‍മാരും ടൂര്‍ പ്രമോട്ടര്‍മാരും കേരളത്തില്‍ എത്തിയത്.ആയൂര്‍വേദ ചികിത്സാ ടൂറിസം മേഖല വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുത്താണ് വിദേശ ടൂര്‍ പ്രമോട്ടര്‍മാരെ കേരളത്തിലേക്ക് കൊണ്ടുവന്നത്.

സംഘം കണ്ണൂര്‍,കുമരകം,കൊച്ചി,കുട്ടനാട്,സന്ദര്‍ശിച്ചാണ് കൊല്ലത്ത് എത്തിയത്.കൊല്ലം റാവിസില്‍ നടന്ന കേക്ക് മിക്സിങില്‍ ഇവര്‍ പങ്കാളികളായി. കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ വിദേശനാണ്യം നേടുന്നതിനും ആയൂര്‍വേദത്തെ ശരിയായി ബോധ്യപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് അതിധേയത്വം വഹിച്ച ഡോ.രവിപിള്ളയുടെ മകള്‍ ഡോ.ആരതിപിള്ള പറഞ്ഞു.

ആയൂര്‍വേദ ചികിത്സാരംഗത്ത് കേരളം കൈവരിച്ച നേട്ടങള്‍ വിദേശ സംഘം നേരിട്ടു മനസ്സിലാക്കി.ഇന്ത്യക്കുപുറമെ അയല്‍ രാജ്യങളോട് മത്സരിക്കുന്നതിനും അതിലൂടെ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുമാണ് സംരംഭകരെ ക്ഷണിച്ചു വരുത്തിയത്.തിരുവനന്തപുരം കോവളത്ത് ടൂറിസം മന്ത്രിയുമായി സംഘം കൂടികാഴ്ച നടത്തും.