കോഴിക്കോട്: മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍.

കോഴിക്കോട്ട് അറസ്റ്റിലായവര്‍ മാവോയിസ്റ്റ് ബന്ധം പുലര്‍ത്തിയോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മോഹനന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

യുഎപിഎ ചുമത്തിയത് പുനരാലോചിക്കണമെന്നും യുഎപിഎ ചുമത്തുമ്പോള്‍ പൊലീസ് അവധാനത പുലര്‍ത്തണമെന്നും പി മോഹനന്‍ ആവശ്യപ്പെട്ടു.