വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ: മുഖ്യമന്ത്രി പിണറായി ഡിജിപിയോട് വിശദീകരണം തേടി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് വിശദീകരണം തേടി.

കണ്ണൂര്‍ സര്‍വകലാശാലയിലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിയമവിദ്യാര്‍ത്ഥിയായ അലന്‍ ഷുഹൈബ്, മാധ്യമ വിദ്യാര്‍ത്ഥി താഹ ഫസല്‍ എന്നിവരെയാണ് പന്തീരങ്കാവില്‍ വച്ച് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചെന്ന കേസിലാണ് അറസ്റ്റ്.

അതേസമയം, മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

കോഴിക്കോട്ട് അറസ്റ്റിലായവര്‍ മാവോയിസ്റ്റ് ബന്ധം പുലര്‍ത്തിയോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മോഹനന്‍ മാസ്റ്റര്‍ വ്യക്തമാക്കി. യുഎപിഎ ചുമത്തിയത് പുനരാലോചിക്കണമെന്നും യുഎപിഎ ചുമത്തുമ്പോള്‍ പൊലീസ് അവധാനത പുലര്‍ത്തണമെന്നും പി മോഹനന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News