പി ശ്രീരാമകൃഷ്ണന്റെ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ നടക്കും. പി ശ്രീരാമകൃഷ്ണന്‍ എഴുതിയ നവോത്ഥാനം നവജനാധിപത്യം നവകേരളം എന്ന പുസ്തകമാണ് ഇന്ന് വൈകിട്ട് 7.30നു പ്രകാശനം ചെയ്യുക.

നവകേരള നിര്‍മ്മിതിയില്‍ ഒരു നാട് ഒന്നാകെ മുഴുകുന്നതിന്റെ വിവരണങ്ങള്‍ വായനക്കാരില്‍ പങ്കുവെക്കുന്നതാണ് ഈ പുസ്തകം. കേരളത്തിന്റെ ജ്വലിക്കുന്ന ഭൂതകാലത്തില്‍ നിന്ന് ശോഭനമായ കേരളത്തിന്റെ ഭാവിയിലേക്കുള്ള ഒരു പാലം കൂടിയാണ് ഈ പുസ്തകം. നവോത്ഥാനം എന്നത് യഥാര്‍ത്ഥത്തില്‍ ഒരു ദിവസം തുടങ്ങി അവസാനിക്കുന്ന ഒന്നല്ല.

അത് ചരിത്രത്തിന്റെ തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. നവോത്ഥാനത്തിന്റെ ഭാഗമായാണ് ഉള്‍വെളിച്ചം നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ അനിവാര്യമായ ഒരു പദമാണ് നവോത്ഥാനമെന്നും പുസ്തകത്തില്‍ പറയുന്നു.

ഷാര്‍ജ ഭരണാധികാരി കേരളത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍, ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന ലോകത്തെ ഒരു പൂന്തോട്ടം ആയി കാണാനുള്ള മനോഭാവം, അക്ഷരങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യേകമായ ലേഖനവും പുസ്തകത്തിലുണ്ട്.

ഒലിവ് പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 7 മണിക്ക് റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്യുക. എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവാണ് പുസ്തകം ഏറ്റു വാങ്ങുന്നത്. ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സംബന്ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News