തിയറ്ററുകളില്‍ ഭയംനിറച്ച് ‘ആകാശഗംഗ 2’ ; പ്രദര്‍ശനം തുടരുന്നു

വിനയന്‍ ചിത്രം ‘ആകാശഗംഗ 2’ പ്രദര്‍ശനത്തിനെത്തി. ആദ്യ ദിനം പിന്നീടുമ്പോള്‍ തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗം എന്ന നിലയില്‍ ചിത്രത്തിന് മികച്ച പ്രതീക്ഷ പ്രേക്ഷകരിലുണ്ടായിരുന്നു. ഭയാനകമായ മുഹൂര്‍ത്തങ്ങളും ഹാസ്യ രംഗങ്ങളും തന്നെയാണ് രണ്ടാം ഭാഗത്തിലെയും ഹൈലൈറ്റ്.

പുതുമുഖം ആരതിയാണ് ‘ആകാശഗംഗ 2’ല്‍ നായികയായി എത്തുന്നത്. ആകാശഗംഗയുടെ ആദ്യഭാഗത്ത് നായികയായെത്തിയത് ദിവ്യ ഉണ്ണിയായിരുന്നു.

അതില്‍ ദിവ്യ ഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നത്.

മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ 2. ‘പുതുമഴയായി വന്നു നീ…’ എന്ന ഗാനത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകന്‍ വിനയന് സാധിച്ചിട്ടുണ്ട്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, റിയാസ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, സെന്തില്‍, ഹരീഷ് പേരടി, ഹരീഷ് കണാരന്‍ , ഇടവേള ബാബു, രമ്യ കൃഷ്ണന്‍, തെസ്‌നി ഖാന്‍ , പ്രവീണ, വത്സല മേനോന്‍, ശരണ്യ ആനന്ദ്, കനകലത എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News