ശബരിമലയിലെ ലേലവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ മാസം 5ന് അഞ്ച് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു.

ശബരിമലയിലെ 150 കടകളുടെ ലേലം നടക്കാത്ത സാഹചര്യത്തിലാണ് ദേവസ്വം വകുപ്പ് മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന് ലേല വിഷയത്തില്‍ ഉത്കണ്ഠയില്ലെന്നും കടകംപള്ളി പറഞ്ഞു.

ഈ മാസം 5 ന് അഞ്ച് സംസ്ഥാനങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രധാന ഇടത്താവളങ്ങളായ എരുമേലി, ഏറ്റുമാനൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നിവടങ്ങളില്‍ നടന്ന ശബരിമല അവലോകന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.