മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ അതൃപ്തിയുമായി ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിക്കുന്നതില്‍ അതൃപ്തിയുമായി ശിവസേന . സര്‍ക്കാര്‍ രൂപീകരണം വൈകിയാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കുമെന്ന് പറഞ്ഞു. ജനങ്ങള്‍ തെരഞ്ഞടുത്ത എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തുകയാണോ എന്ന് ചോദിച്ചുകൊണ്ട് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. അതോടൊപ്പം എന്‍സിപിയുമായുള്ള ചര്‍ച്ചകളും ശിവസേന സജീവമാക്കി.

ആവശ്യങ്ങള്‍ അംഗീകരിക്കാത്ത ബിജെപിക്ക് മുകളില്‍ ശക്തമായ സമ്മര്‍ദമാണ് ശിവസേന ചെലുത്തുന്നത്. മന്ത്രിസഭയില്‍ പകുതി പ്രതിനിധ്യം നല്‍കാന്‍ ബിജെപി തയ്യാറാവാത്ത സാഹചര്യത്തില്‍ ബിജെപിയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വഴികളും ശിവസേന തേടുന്നുമുണ്ട്.

ഇതിന്റെ ഭാഗമായി ശിവസേന എന്‍സിപിയുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ശിവസേന നേതാവ് സഞ്ജയ് റാവത്ത്, അധ്യക്ഷന്‍ ഉദ്ദാവ് താക്കറെ തുടങ്ങിയവര്‍ ശരത് പവാറുമായി ചര്‍ച്ച നടത്തി.

അതിനിടയില്‍ ശിവസേനക്ക് മുന്നറിയൊപ്പുമായി ബിജെപി രംഗത്തിയത് തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കി. സര്‍ക്കാര്‍ രൂപീകരണം നീണ്ട് പോയാല്‍ നവംബര്‍ 7ന് ശേഷം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നാണ് ബിജെപിയുടെ താക്കീത്. എന്നാല്‍ ഇതിനെതിരെ ശിവസേന പൊട്ടിത്തെറിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞു ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തുകയാണോ എന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചത്.

ബിജെപി ശിവസേന തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ എന്‍സിപി കോണ്ഗ്രസ് സഖ്യവും ഒരുപക്ഷേ പുറത്ത് നിന്ന് ശിവസേനയെ പിന്തുണക്കാന്‍ തീരുമാനിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News