കോടതി വിധി: ജോസ് കെ മാണിക്ക് മറുപടിയുമായി പിജെ ജോസഫ്

ഇടുക്കി: ജോസ് കെ മാണിക്ക് മറുപടിയുമായി പിജെ ജോസഫ്.

കോടതി വിധിയുമായി ബന്ധപ്പെട്ട് ജോസ് കെ മാണി കള്ളപ്രചാരണം നടത്തുകയാണെന്ന് ജോസഫ് പറഞ്ഞു. കോടതിയില്‍ വ്യാജരേഖകളാണ് ജോസ് ഹാജരാക്കിയത്. കൃത്രിമ രേഖ ചമച്ചതിന് കോട്ടയം സിജെഎം കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്ത എംഎല്‍എമാരില്‍ നിന്ന് വിശദീകരണം ചോദിക്കില്ലെന്നും തെറ്റ് തിരുത്തി അവര്‍ക്ക് കൂടെ വരാമെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here