കൊച്ചിയിലെ കനാല്‍ നവീകരണം; നെതര്‍ലാന്‍ഡ്സ് ഏജന്‍സിയുമായി കരാറായി; 42 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും

വെനിസ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നി നഗരങ്ങളിലെ പോലെ കൊച്ചിയിലും കനാല്‍ ജലപാതകള്‍ സജീവമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍.

ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പ്രോജക്റ്റിന്റെ (ഐയുആര്‍ഡബ്ല്യുടിഎസ്) വിശദമായ പദ്ധതി രേഖയും രൂപ രേഖയും തയ്യാറാക്കുന്നതിനും സൂപ്പര്‍വൈസറി സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള ടെണ്ടര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള ആന്റിയ നെഡര്‍ലാന്‍ഡ് ബിവി (നെതര്‍ലാന്‍ഡ്‌സ്), യൂണിഹോണ്‍ കണ്‍സോര്‍ഷ്യം എന്നിവയ്ക്ക് നല്‍കി.

നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രളയപുനര്‍നിര്‍മ്മാണം ഉള്‍പ്പെടെ യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ നെതര്‍ലന്‍ഡ്സ് സഹായം വാഗ്ദാനം ചെയ്തിരുന്നു.

അതേതുടര്‍ന്ന് വില്യം-അലക്‌സാണ്ടര്‍ രാജാവിന്റെയും നെതര്‍ലാന്‍ഡ്സിലെ മാക്‌സിമ രാജ്ഞിയുടെയും നേതൃത്വത്തിലുള്ള ഡച്ച് സംഘം കൊച്ചി സന്ദര്‍ശിക്കുകയും കേരളത്തിലെ വികസന സംരംഭങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയായാണിത്.

42 മാസമാണ് പദ്ധതി പൂര്‍ത്തിയാക്കാനുള്ള കാലയളവ്. 22.67 കോടി രൂപയാണ് ടെണ്ടര്‍ തുക. പുതിയ ഏജന്‍സി നിലവിലുള്ള ഡിപിആറിനെ വിലയിരുത്തി പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് സമഗ്രമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും.

ഇടപ്പള്ളി കനാല്‍ (11.15 കിലോമീറ്റര്‍), ചിലവനൂര്‍ കനാല്‍: (11.023 കിലോമീറ്റര്‍), തേവര – പേരണ്ടൂര്‍ കനാല്‍: (9.84 കിലോമീറ്റര്‍), തേവര കനാല്‍: (1.41 കിലോമീറ്റര്‍) മാര്‍ക്കറ്റ് കനാല്‍ 0.66 കിലോമീറ്റര്‍). മൊത്തം 34.083 കിലോമീറ്റര്‍ ദൂരം സഞ്ചാര യോഗ്യമാക്കുവാനും ടൂറിസം വികസനവും ഇതിലൂടെ സാധ്യമാവും.

കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാനും പദ്ധതി കൊണ്ട് കഴിയുമെന്ന് കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel