അമ്മയ്ക്ക് വേണ്ടി വരനെ തേടുന്ന ഒരു പെണ്‍കുട്ടിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആസ്താ വര്‍മ എന്ന നിയമ വിദ്യാര്‍ഥിനിയാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അമ്മയ്ക്കായി വരനെ തേടുന്നത്.

യുവതി വാക്കുകള്‍ ഇങ്ങനെ:

”50 വയസുള്ള സുന്ദരനായ വരനെ അമ്മയ്ക്കുവേണ്ടി തേടുന്നു. വെജിറ്റേറിയനായിരിക്കണം, മദ്യപിക്കരുത്, നല്ല നിലയില്‍ ജീവിക്കുന്ന ആളാകണം.”

പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ഇരുവരും അഭിനന്ദനമറിയിച്ച് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഒക്ടോബര്‍ 31ന് പോസ്റ്റ് ചെയ്ത ട്വീറ്റിന് അയ്യായിരത്തിലധികം പ്രതികരണങ്ങളും അമ്പതിനായിരത്തിലധികം റീ ട്വീറ്റുകളും ഇരുപത്തേഴായിരത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.