വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചകേസില്‍ ആദ്യവിധിയിലെ കാര്യങ്ങള്‍ രണ്ടാമത്തെ ഉത്തരവിലും ആവര്‍ത്തിച്ച് പാലക്കാട് പോക്സോ കോടതി. ഇളയകുട്ടി മരിച്ച ഈ കേസിലും രക്ഷിതാക്കളുടെ മൊഴി കോടതി വിശ്വാസത്തിലെടുത്തില്ല. മൊഴിയിലെ വൈരുധ്യം പ്രതികള്‍ക്ക് അനുകൂലമായി. ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളെയാണ് വിട്ടയച്ചത്.
എന്തുകൊണ്ട് രണ്ടാനച്ഛന്റെയും അമ്മയുടെയും മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നും വിധിയില്‍ വ്യക്തമാക്കി.പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തിയെങ്കിലും അതിനുകാരണം ലൈംഗികപീഡനമാണെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
മൂത്തകുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ 2016 ആഗസ്തില്‍ ഷിബു എന്നയാള്‍ ഇവരുടെ വീട്ടില്‍ ഉറങ്ങിയതായും രാത്രി പതിനൊന്നോടെ മൂത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും രക്ഷിതാക്കളും അയല്‍വാസിയും മൊഴി നല്‍കി. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടില്ല.ഷിബുവിനെ നാലാംസാക്ഷി അമ്മ അടിക്കുന്നത് കണ്ടതായും സാക്ഷിമൊഴിയുണ്ട്.
Get real time update about this post categories directly on your device, subscribe now.