ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്

ഫിറോസ് കുന്നംപറമ്പിലിനെതിരെ ആലത്തൂർ പോലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിച്ചുവെ പരാതിയിലാണ് ഫിറോസ് കുന്നമ്പറമ്പിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്

സോഷ്യൽ മീഡിയയിൽ തന്നെ വിമർശിച്ച സ്ത്രീക്കെതിരെ ഫിറോസ് കുന്നം പറമ്പിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് വിവാദമായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളാണ് ഫിറോസ് കുന്നംപറമ്പിൽ ഉപയോഗിച്ചത്. ഇതിനെതിരെ
തിരുവനന്തപുരം സ്വദേശി ആഷിഷ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ആലത്തൂർ സ്വദേശിയായ ഫിറോസിനെതിരെ കേസെടുത്തത്

സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 ആം വകുപ്പ് ചുമത്തിയാണ് കേസ്. ആലത്തൂർ CI യുടെ മേൽനോട്ടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കേസ് നിയമപരമായി നിലനിൽക്കുമോയെന്ന കാര്യങ്ങടക്കം പരിശോധിച്ച് തുടർ നടപടികളുമായി മുന്നോട്ട് പോവാനാണ് പോലീസിന്റെ തീരുമാനം. നേരത്തെ വനിതാ കമ്മീഷൻ ഫിറോസിനെതിരെ കേസെടുത്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News