ആര്‍സിഇപി കരാറിനെ എന്തുകൊണ്ട് പേടിക്കണം?

ആര്‍സിഇപി കരാര്‍ രാജ്യത്തെ സമ്പദ്ഘടനയുടെ സമസ്ത മേഖലയുടെയും തകര്‍ച്ചയ്ക്ക് കാരണമാകും. കാര്‍ഷിക, ക്ഷീര, മത്സ്യ വിപണന മേഖലകളിലും വ്യവസായരംഗത്തും വലിയ തിരിച്ചടി. പേറ്റന്റ് നിയമത്തിലുള്ള ചില വകുപ്പുകള്‍ ആര്‍സിഇപി കരാറിന്റെ ഭാഗമായി മാറ്റേണ്ടിവരും.

ഔഷധമേഖല കൂടുതല്‍ പ്രതിസന്ധികളെ നേരിടേണ്ടി വരും.അവശ്യമരുന്നുവില ഇനിയും കുത്തനെ വര്‍ധിക്കും.പൊതു, സ്വകാര്യ മേഖല ഔഷധകമ്പനികള്‍വഴി ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലോകമെമ്പാടും വിപണനംചെയ്ത് ഖ്യാതി കൈവരിച്ച രാജ്യമാണ് നമ്മുടേത്.

1972 മുതല്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന ഇന്ത്യന്‍ പേറ്റന്റ് നിയമമാണ് ഔഷധവ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചത്.ലോകവ്യാപാര സംഘടനയുടെ നിര്‍ദേശപ്രകാരമുള്ള ട്രിപ്സ് നിബന്ധനകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പുതിയ പേറ്റന്റ് നിയമം 2005 ജനുവരിമുതല്‍ നിലവില്‍വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News