ചരിത്രം കുറിക്കാൻ ‘മാമാങ്കം’ ; ട്രെയ്‌ലർ പുറത്തിറങ്ങി

മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനാൽ തന്നെ തുടക്കം മുതലേ മാമാങ്കത്തിന്‍റെ വാർത്തകൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഗാനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടവയാണ്.

ചിത്രത്തിന്‍റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി ഒരുങ്ങിയിരിക്കുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 21നാണ് തിയെറ്ററുകളിലെത്തും. ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്‌ലാന്‍, അനു സിത്താര, സുദേവ് നായര്‍, ഇനിയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here