കൂടത്തില്‍ തറവാട് ഫൊറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചു

ദുരൂഹ മരണങ്ങള്‍ നടന്ന കരമന കൂടത്തില്‍ തറവാട് ഫൊറൻസിക് വിദഗ്ദരുടെ സഹായത്തോടെ ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു.

ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതം മൂലം മരിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരിശോോധന നടത്തിയത്.

മരണകാരണം തലയ്ക്കേറ്റ ക്ഷതം തന്നെയാണെന്നും കാലപ്പഴക്കം പ്രശ്നമാണെങ്കിലും തെളിവുകൾ എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മുഹമ്മദ് ആരിഫ് പറഞ്ഞു.

രാവിലെ പതിനൊന്ന് മണിയോടു കൂടിയോടെയാണ് പ്രത്യേക അന്വേഷണസംഘം കൂടത്തില്‍ തറവാട്ടിലെ ഉമാ മന്ദിരത്തിലെത്തിയത്.

തുടര്‍ന്ന് മണിക്കൂറോളം സംഘം സ്ഥലത്ത് പരിശോധന നടത്തി.ഫൊറൻസിക് മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ജയപ്രകാശ് രക്തം ശര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈബ്രാഞ്ച് പരിശോധിച്ചു.

ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതംമൂലം മരിച്ചുവെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബിന്‍റെ കണ്ടെത്തല്‍.തലയിൽ ക്ഷതമേൽക്കാൻ കാരണമായ കട്ടിലിന്‍റെ വശങ്ങൾ ഫൊറൻസിക് സംഘം ശേഖരിച്ചു.

ജയമാധവന്‍റേത് സ്വാഭാവിക മരണമാണോ അതോഅസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും കാലപ്പഴക്കം പ്രശ്നമാണെങ്കിലും തെളിവുകൾ എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മുഹമ്മദ് ആരിഫ് പറഞ്ഞു.

പരിശോധനക്ക് മുമ്പായി കേസിലെ പതിനൊന്നാം പ്രതിയും കൂടത്തിൽ തറവാട്ടിലെ വേലക്കാരിയുമായിരുന്ന ലീലയെ സംഭവസ്ഥലത്തെത്തിച്ചിരുന്നു.

വീടിന്‍റെ താക്കോല്‍ കൈവശം വെച്ചിരുന്ന രവീന്ദ്രന്‍ നായരോട് താക്കോല്‍ പൊലീസിനെ ഏല്‍പ്പിക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

കാര്യസ്ഥൻ രവീന്ദ്രന്‍ നായരുടെ മൊഴികളിലുള്ള വൈരുധ്യം സംഭവങ്ങളിലുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും രവീന്ദ്രന്‍ നായരെ ചോദ്യം ചെയ്യുക.

സ്വത്ത് തട്ടിയെടുത്തതിന് രവീന്ദ്രന്‍ നായരും മുൻ കാര്യസ്ഥൻ സഹദേവനുമടക്കം 12 പേര്‍ കേസില്‍ പ്രതികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News