കെഎഎസ്: 64-ാം പിറന്നാളില്‍ പതിറ്റാണ്ടുകളുടെ സ്വപ്നസാഫല്യം

അരനൂറ്റാണ്ടായി ചര്‍ച്ചചെയ്യുന്നുണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനെക്കുറിച്ച്. തിരുനക്കരത്തന്നെ കിടന്ന വഞ്ചിയെ സ്വപ്നതീരത്തേക്ക് തുഴഞ്ഞെത്തിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിന്റെ 64-ാം പിറന്നാളില്‍ ഇത് സ്വപ്നസാഫല്യം. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ കെഎഎസ് യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. സമയബന്ധിത നടപടികളിലൂടെ ഉറച്ച തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി.

ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. ഇത് ലഭിച്ചശേഷം സ്പെഷ്യല്‍ റൂളുകള്‍ക്ക് കരട് ഉണ്ടാക്കി. തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തി. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കണക്കിലെടുത്ത് ഭേദഗതികള്‍ വരുത്തി.

നടപടികള്‍ സ്വീകരിക്കാന്‍ പിഎസ്സിയുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തി. തടസ്സങ്ങളും പരാതികളും പരിഹരിക്കാന്‍ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടപെട്ടു.കെഎഎസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്തിയതിനുപുറമെ നാല് ശതമാനം ഭിന്നശേഷിക്കാര്‍ക്കായും നീക്കിവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News