ഇസ്രായേല്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ക്കാറിന്റെ അറിവോടെ

ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയത് സര്‍ക്കാരിന്റെ അറിവോടെയാണെന്ന് ഫെയ്സ്ബുക്ക്. പെഗാസസ് സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനെതിരായി കാലിഫോര്‍ണിയ കോടതിയില്‍ ഫെയ്സ്ബുക്ക് സമര്‍പ്പിച്ച പരാതിക്കൊപ്പമുള്ള രേഖകള്‍ സര്‍ക്കാര്‍ സഹകരണമില്ലാതെ ചോര്‍ത്തല്‍ സാധ്യമല്ലെന്ന് തെളിയിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് പെഗാസസ് വിറ്റിരിക്കുന്നതെന്ന് എന്‍എസ്ഒ ഗ്രൂപ്പും വ്യക്തമാക്കി.
കാലിഫോര്‍ണിയാ കോടതിയില്‍ ഫെയ്സ്ബുക്ക് സമര്‍പ്പിച്ച രേഖകളില്‍ ഘാനയിലെ നാഷണല്‍ കമ്യൂണിക്കേഷന്‍ അതോറിറ്റിയുമായി എന്‍എസ്ഒ ഒപ്പിട്ട കരാറിന്റെ പകര്‍പ്പുണ്ട്. ഇതുപ്രകാരം ഘാന കമ്യൂണിക്കേഷന്‍ അതോറിറ്റി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരപത്രം ആദ്യം സമര്‍പ്പിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News