ഡല്‍ഹിയില്‍ അഭിഭാഷകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഭിഭാഷകരും പൊലീസുകാരം തമ്മില്‍ ഏറ്റുമുട്ടി. ഓള്‍ഡ് ഡല്‍ഹിയിലെ തിസ് ഹസാരി കോടതി പരിസരത്താണ് പൊലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയത്.

പൊലീസ് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ ഒരു അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു.

ഇതിനെ തുടര്‍ന്ന് പുകപടലങ്ങള്‍ നിറഞ്ഞ കോടതി പരിസരം ഇപ്പോഴും സംഘര്‍ഷഭരിതമാണ്. തിസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷം ഡല്‍ഹി ഹൈക്കോടതിയിലേക്കും പടര്‍ന്നു. ഡല്‍ഹി ഹൈക്കോടതി പരിസരത്തും ഒരു വാഹനം അഗ്‌നിക്കിരയാക്കി.

കോടതി പരിസരത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.
കോടതിയിലേക്കുള്ള കവാടങ്ങളെല്ലാം പോലീസ് അടച്ചിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here