
യുഎപിഎ കരിനിയമമാണെന്നത് സര്‍ക്കാറിന്റെയും സിപിഐഎമ്മിന്റെയും പ്രഖ്യാപിത നിലപാടാണ്. ഈ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും അതിന് മുമ്പും നടത്തിയത്.
യുഎപിഎ കേസുകളുടെ പേരില്‍ നടന്ന പ്രതിഷേധങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ ഇടതുപക്ഷമുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ചുമത്തിയ ആറ് യുഎപിഎ കേസുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളിയത്.
ഇടതുസര്‍ക്കാറിന്റെ ഭരണകാലത്ത് യുഎപിഎ അതോറിറ്റി പരിഗണിച്ച ഒമ്പതു കോസുകളില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുകയും ചെയ്തു തെളിവുകളുടെ അഭാവത്തിലാണ് നടപടി.
കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ കേസും സര്‍ക്കാര്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ പ്രാബല്യത്തില്‍ വരു എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here