റിലീസിനൊരുങ്ങുന്ന ഉൾട്ട സിനിമയുടെ ട്രയ്ലർ വൻ ഹിറ്റ്. മോഹൻലാലിന്റെ ഫെയ് സ്ബുക് പേജിൽ നിന്നും പുറത്തിറക്കിയ ട്രെയ്‌ലര്‍ യൂട്യൂബിൽ ട്രെൻഡിങ് ആണ്.

ഇതിനോടകം തന്നെ 168k വ്യൂസ് ട്രെയ്‌ലര്‍ നേടിക്കഴിഞ്ഞു. മലയാളത്തിലെ വൻ താരനിര അണിനിരക്കുന്ന ഉൾട്ട ഒരു ഫൺ ആക്ഷൻ എന്റെർറ്റൈനർ എന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത്.

പ്രമുഖ തിരക്കഥാകൃത്ത് സുരേഷ് പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭമാണ്. ഡോ. സുഭാഷ് സിപ്പിയാണ് നിർമാതാവ്.

സുരേഷ് പൊതുവാളിന്റെ പുതിയ കാൽവെയ്പ്പിനു ആശംസകൾ നേർന്നു കൊണ്ടാണ് മോഹൻലാൽ ട്രയ്ലർ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ട്രെയ്‌ലര്‍ കാണാം