‘നവോത്ഥാനം നവജനാധിപത്യം നവകേരളം’ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ പുസ്കം ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

സ്പീക്കർ പി ശ്രീരാമകൃഷ്ണൻറെ പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ നടന്നു
പി ശ്രീരാമകൃഷ്ണൻ എഴുതിയ ‘നവോത്ഥാനം നവജനാധിപത്യം നവകേരളം’ എന്ന പുസ്തകമാണ്
പ്രകാശനം ചെയ്തത്.

ഷാര്‍ജ രാജ്യാന്തര പുസ്തകൊല്സവത്തിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങില്‍ ഷാര്‍ജ രാജ കുടുംബാംഗം ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് പുസ്തകം ഏറ്റു വാങ്ങി. കേരളവും യുഎഇയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.

നവകേരള നിർമ്മിതിയിൽ ഒരു നാട് ഒന്നാകെ മുഴുകുന്നതിന്റെ വിവരണങ്ങൾ വായനക്കാരിൽ പങ്കുവെക്കുന്നതാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എഴുതിയ “നവോത്ഥാനം, നവജനാധിപത്യം, നവകേരളം” എന്ന പുസ്തകം.

കേരളത്തിന്റെ ജ്വലിക്കുന്ന ഭൂതകാലത്തിൽ നിന്ന് ശോഭനമായ കേരളത്തിന്റെ ഭാവിയിലേക്കുള്ള ഒരു പാലം കൂടിയാണ് ഈ പുസ്തകമെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഒരു സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ അനിവാര്യമായ ഒരു പദമാണ് നവോത്ഥാനമെന്നും പുസ്തകത്തില്‍ പറയുന്നു.

ഷാർജ ഭരണാധികാരി കേരളത്തിൽ സന്ദർശനം നടത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ, ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ലോകത്തെ ഒരു പൂന്തോട്ടം ആയി കാണാനുള്ള മനോഭാവം, അക്ഷരങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യേകമായ ലേഖനവും പുസ്തകത്തിലുണ്ട്. ഒലിവ് പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ചടങ്ങിൽ ഡോക്ടര്‍ എം കെ മുനീര്‍ അധ്യക്ഷത വഹിച്ചു. ബിനോയ്‌ വിശ്വം, അറ്റ്ലസ് രാമചന്ദ്രന്‍, ഷഹനാ, സലാം എന്നിവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News