സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനെതിരെ പരാതി

കൊല്ലത്ത് സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സര്‍ക്കാര്‍ അദ്ധ്യാപകനെതിരെ പരാതി. കുരീപ്പുഴ യു.പി.സ്‌കൂളിലെ ആന്‍ഡേഴ്‌സണ്‍ എന്ന മലയാളം അധ്യാപകനെതിരെയാണ് പരാതി.

കൊല്ലം പെരിനാട് സ്വദേശി കല്ലുവിളപടിഞ്ഞാറ്റേതില്‍ ദാസാണ് അഞ്ചാലുമൂട് പോലീസിന് പരാതി നല്‍കിയത്. സര്‍ക്കാരിനെ വിമര്‍ശിച്ചും അപകീര്‍ത്തി പെടുത്തിയും സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തു. വിദ്യാഭ്യാസ മന്ത്രിയേയും വിദ്യാഭ്യാസ വകുപ്പിനെയും വിദ്യാഭ്യാസ നയത്തെയും വിമര്‍ശിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരനായ ആന്റേഴ്‌സണിനെതിരെ സൈബര്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു വിദ്യാഭ്യാസ വകുപ്പിനും ദാസ് പരാതി നല്‍കി. ആന്റേഴ്‌സന്റെ ഫെയിസ്ബുക്ക് അക്കൗണ്ടിലെ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകളും പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News