ദില്ലിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം; കോടതിവളപ്പില്‍ വെടിവയ്പ്

ദില്ലിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. ദില്ലി തീസ് ഹസാരി കോടതിയില്‍ ആരംഭിച്ച സംഘര്‍ഷം ഹൈക്കോടതിയിലേക്കും വ്യാപിച്ചു. പോലീസ് വാഹനങ്ങള്‍ക് അഭിഭാഷകര്‍ തീവെച്ചു. അഭിഭാഷകര്‍ക്ക് നേരെ പോലീസ് നാല് റൗണ്ട് വെടി ഉതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ രണ്ട് അഭിഭാഷകരില്‍ ഒരാളുടെ നില ഗുരുതരമാണ്.

തീസ് ഹസാരി കോടതിയില്‍ അഭിഭാഷകന്റെ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് പൊലീസുമായുണ്ടായ വാക്കുതര്‍ക്കമാണ് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അഭിഭാഷകര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു.ഈ പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

പ്രതിഷേധകാര്‍ പോലീസിന്റെ വാഹാനങ്ങള്‍ കത്തിച്ചു. പോലീസ് കാര്‍ അഭിഭാഷകര്‍ നേരെ നാല് റൗണ്ട് വേടി ഉതിര്‍ത്തെനാണ് റിപോര്‍ട്ടുകള്‍. രണ്ട് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അഭിഭാഷകരെ സെന്റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുത്തരമാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ദില്ലി ഹൈക്കോടതിയിലും പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി.

തിസ് ഹസാരി കോടതിയിലെ കാര്യങ്ങള്‍ അറിയിക്കാന്‍ എത്തിയ അഭിഭാഷക സംഘത്തെ പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതിയിലും സംഘര്‍ഷം അരങ്ങേറിയത്. ഇതോടെ കോടതി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കി. കോടതിയുടെ ഗേറ്റുകളും പോലീസ് പൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News