ബ്ലാസ്റ്റേ്‌ഴ്‌സ് മാനേജ്‌മെന്റിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ജിസിഡിഎ ചെയര്‍മാന്‍ അഡ്വക്കേറ്റ് വിഎ സലീം. കരാര്‍പ്രകാരമുള്ള തുക കൂട്ടി നല്‍കാന്‍ ജിസിഡിഎ ആവശ്യപ്പെട്ടിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കുന്നതായും ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കി.

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാന്‍ ബ്ലാസ്റ്റേ്‌ഴ്‌സ് മാനേജ്‌മെന്റ് സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ജിസിഡിഎ കോംപ്ലിമെന്ററി പാസുകള്‍ കൈപ്പറ്റിയതെന്നും ഇനിയുള്ള മത്സരങ്ങളില്‍ ഒരു പാസ് പോലും വാങ്ങില്ലെന്നും വിഎ സലീം കൈരളി ന്യുസിനോട് പറഞ്ഞു.