കൂടത്തായി കൊലപാതകം: ആറ് കേസിലും കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിക്കുമെന്ന് എസ്പി കെ ജി സൈമണ്‍

കൂടത്തായി കൊലപാതക പരമ്പരയിലെ 6 കേസിലും കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിക്കുമെന്ന് വടകര റൂറല്‍ എസ് പി, കെ ജി സൈമണ്‍. റോയി തോമസ് വധക്കേസില്‍ ജോളി അടക്കം 3 പ്രതികളുടെ റിമാന്റ് കോടതി വീണ്ടും നീട്ടി. ആല്‍ഫൈന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ വടകര എസ് പി ഓഫീസില്‍ എത്തിച്ച് ഇന്ന് ചോദ്യം ചെയ്തു.

കൂടത്തായി കൊലപാതക പരമ്പരയിലെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആല്‍ഫൈന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ വടകര എസ് പി ഓഫീസില്‍ എത്തിച്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തു.

ഈ കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. 6 കേസിലും കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിക്കുമെന്ന് വടകര റൂറല്‍ എസ് പി, കെ ജി സൈമണ്‍ പറഞ്ഞു. ജോളിയെ കട്ടപ്പനയില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും റൂറല്‍ എസ് പി വ്യക്തമാക്കി.

അതേസമയം റോയി വധക്കേസില്‍ ജോളി അടക്കം 3 പ്രതികളുടെ റിമാന്റ് കോടതി വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് റിമാന്റ നീട്ടിയത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ പ്രതി പ്രജികുമാറിന് കോടതി അനുമതി നല്‍കി. സിലി വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോ ഇന്ന് കോടതിയില്‍ രഹസ്യ മൊഴി നല്‍കി. കുന്ദമംഗലം മജിസട്രേറ്റാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News