പൊയ്യ ലോ കോളേജിലെ കെഎസ്‌യു നാടകം പൊളിയുന്നു; വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണവും റാഗിങും ഉണ്ടായിട്ടില്ലെന്ന് തെളിവുകള്‍

തൃശൂര്‍ പൊയ്യ ലോ കോളേജില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ റാഗ് ചെയ്തുവെന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയുടെ പരാതി പരാതി തെറ്റാണെന്ന് പൊയ്യ എഐഎം ലോ കോളേജ് മാനേജ്മെന്റും വിദ്യാര്‍ത്ഥികളും.

പൊയ്യയിലെ സ്വാശ്രയ ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വാക്ക് തര്‍ക്കമാണ് കേസിന് ആധാരം.കെഎസ്‌യു പ്രവര്‍ത്തകര്‍ പുറത്ത് നിന്നുള്ള ഗുണ്ടകളുമായി എത്തി ക്യാമ്പസില്‍ ആക്രമണം നടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.തുടര്‍ന്ന് ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത്.ആ സമയത്ത് സ്ഥലത്ത് ഇല്ലായിരുന്ന വിദ്യാര്‍ത്ഥിനിയാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായത് എന്ന് പരാതി നല്‍കിയത്,ഇത് സംബന്ധിച്ച കൃത്യമായ വീഡിയോ അടക്കമുള്ള തെളിവുകള്‍ വിദ്യാര്‍ത്ഥികളുടെ കൈവശം ഉണ്ട്.

പരാതിക്കാരിയായ വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്‍കിയെങ്കിലും മൊഴിയില്‍ റാഗിങ്ങിനെക്കുറിച്ചുള്ള പരാതി ഉണ്ടായിരുന്നില്ല,പിന്നീട് കോണ്ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം റാഗിങ് അടക്കമുള്ള കേസുകള്‍ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നത്.

ലോ കോളേജില്‍ ആക്രമണമോ റാഗിങ് അടക്കമുള്ള പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് കോളേജിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.

രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെയും കോളേജിന്റെ അക്കാദമിക് നിലവാരം തകര്‍ക്കാനുമുള്ള നീക്കത്തെയും ശക്തമായി എതിര്‍ക്കും എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News