രണ്ടു സര്‍ക്കാര്‍, രണ്ടു നിലപാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് 12 കോടി രൂപ ചിലവില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കി, ബിജെപി ഭവനരഹിതരെ തെരുവിലേക്ക് വലിച്ചെറിയുന്നു

കോഴിക്കോട് കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ 140 കുടുംബങ്ങള്‍ക്ക് താമസിക്കാനായി ഒരുക്കിയ ഫ്‌ലാറ്റ് സമുച്ചയം നാടിനു സമര്‍പ്പിച്ചിരിക്കുകയാണ്.

ദുരിതജീവിതം നയിക്കുന്ന കോളനി നിവാസികള്‍ക്ക് ഈ സ്വപ്നഭവനം യാഥാര്‍ഥ്യമാകുന്നതോടെ പുതിയൊരു ജീവിതമാണ് എല്‍ഡിഎഫ് സമ്മാനിക്കുന്നത്.

എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയാണ് .ചേരിനിവാസികള്‍ക്ക് ഇത്തരം ഭവനസമുച്ചയം സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചത്.

ചേരി നിവാസികള്‍ക്ക് ഇനി മുതല്‍ ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ റിക്രിയേഷന്‍ ക്ലബ്ബ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കുകയാണ് .ഈ സംരംഭവുമായി സഹകരിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു.

കല്ലുത്താന്‍ കടവ് , ധോബി വാല ,സത്രം കോളനി എന്നിവിടങ്ങളിലെ ചേരിനിവാസികളുടെ സന്തോഷം ചിത്രത്തില്‍ കാണുന്ന പുഞ്ചിരിയില്‍ നിന്ന് വ്യക്തമാണ് .
എന്നാല്‍ യുപിയില്‍ ശ്രീരാമ പ്രതിമയാണ് ബിജെപി സര്‍ക്കാര്‍ ഒരുക്കുന്നത്.

ഒപ്പം രാമ മ്യൂസിയവും. ഇതിന് ചിലവഴിക്കുന്നത് 446 കോടിയും . ആരാധനാലയങ്ങള്‍ പണിയണം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും ആരാധന നടത്താനും സൗകര്യം ഉണ്ടാകുകയും വേണം.

എന്നാല്‍ എല്ലാ മതവിശ്വാസികളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സ്വന്തമായി ഒരു കൂര .
താമസിക്കാനൊരിടം പോലുമില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ യുപിയില്‍ നരഗതുല്യ ജീവിതം നയിക്കുമ്പോഴാണ് കോടികള്‍ പ്രതിമ സ്ഥാപിക്കാനും മറ്റുമായി ചിലവഴിക്കുന്നത്.

രണ്ടു സര്‍ക്കാര്‍ രണ്ടു നിലപാട്.
എല്‍ ഡി എഫ് പാവങ്ങള്‍ക്ക് 12 കോടി രൂപ ചിലവില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമ്പോള്‍ ബിജെപി ഭവനരഹിതരെ തെരുവിലേക്ക് വലിച്ചെറിയുന്നു .
ഇത്തരം ഒരു ബദലാണ് രാജ്യത്തിന് വേണ്ടത് .

(എം വി ജയരാജന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News