പാലക്കാട്: വാളയാര്‍ കേസില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് സിപിഐഎം.

രാഷ്ട്രീയ പ്രേരിതമായി സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാണ് ശ്രമമെന്നും പ്രോസിക്യൂഷന്റെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ ശ്രമം നടക്കുകയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു.

പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നാണ് കോടതി പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പ്രോസിക്യൂട്ടറാണ് കേസില്‍ ഹാജരായത്. വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും സി കെ രാജേന്ദ്രന്‍ പറഞ്ഞു.

കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ആദ്യഘട്ട മുതല്‍ പാര്‍ടി ഇടപെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് സിപിഐഎമ്മുമായി ബന്ധമില്ല. പ്രതികളിലൊരാള്‍ ആര്‍എസ്എസ് ശാഖ നടത്തിയിരുന്നയാളാണ്.

അതേ സമയം, പെണ്‍കുട്ടികളുടെ അമ്മയെക്കൊണ്ട് പാര്‍ടിക്കെതിരായ പരാമര്‍ശങ്ങള്‍ ചിലര്‍ പറയിപ്പിച്ചതാണെന്ന് എംബി രാജേഷ് പറഞ്ഞു

വാളയാര്‍ സംഭവത്തില്‍ നാളെ വൈകുന്നേരം സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ഏരിയാ കമ്മറ്റികളിലും പൊതുയോഗം സംഘടിപ്പിക്കും.