തോട്ടില്‍ കുളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ആലപ്പുഴയില്‍ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് പുറത്തെടുത്തത് കുളയട്ടയെ

ആലപ്പുഴ: യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് അട്ടയെ പുറത്തെടുത്തു.

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയ 25കാരന്റെ ജനനേന്ദ്രിയത്തില്‍ നിന്നാണ് ഏഴു സെന്റിമീറ്റര്‍ നീളമുളള അട്ടയെ പുറത്തെടുത്തത്.

അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുളയട്ട(പോത്തട്ട)യെ പുറത്തെടുത്തത്.

അട്ട തോട്ടിലെ വെള്ളത്തില്‍നിന്നു കയറിയതാണെന്ന് യുവാവ് പറഞ്ഞു. ഇതിന്റെ കടിയേറ്റാല്‍ പെട്ടെന്ന് അറിയാന്‍ കഴിയില്ല.

രക്തം കുടിച്ച് വീര്‍ക്കുമ്പോള്‍ തനിയേ ഇളകി വീഴുകയാണ് ചെയ്യുകയെന്നും കുളയട്ടയുടെ ഉമിനീരിലെ ഹിറുഡിന്‍ എന്ന പദാര്‍ഥം രക്തം കട്ടപിടിക്കുന്നത് തടയുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു.

നൂല്‍ വലുപ്പത്തില്‍ ഉള്ള അട്ട, മൂത്രനാളിക്ക് ഉള്ളില്‍ കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. അട്ട കൂടുതല്‍ ഉള്ളിലേക്കു കയറാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്ത ശേഷം വളരെ സൂക്ഷ്മമായാണ് അട്ടയെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ അറിയിച്ചു.

തുടര്‍ന്നു വിദഗ്ധ ചികിത്സ നല്‍കി യുവാവിനെ വിട്ടയച്ചു.

കുളയട്ടയുടെ സാന്നിധ്യമുള്ള വെള്ളക്കെട്ടിലോ ജലാശയങ്ങളിലോ ഇറങ്ങി കുളിക്കുന്നവരും വനമേഖലയില്‍ ട്രെക്കിങ്ങിന് പോകുന്നവരും ഇറുകിയ തരം അടിവസ്ത്രം ഉപയോഗിക്കുകയാണ് അഭികാമ്യമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News