അന്തരീക്ഷ മലിനീകരണം കൂടുതലുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യം ഇന്ത്യ. ചിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഇപിഐസി) നടത്തിയ പുതിയ പഠനത്തിലാണ് വെളിപെടുത്തല്‍. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി വായു മലിനീകരണം തടയുന്ന നടപടികളില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

225 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും മോശം വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് നേപ്പാളിലാണ്.ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം ജനങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും പഠനം. വരുന്ന ഏഴ് വര്‍ഷത്തിനിയില്‍ രാജ്യത്തെ ഏകദേശം 48 കോടി ജനങ്ങളുടെ ജീവന് ഭീഷണിയാവും. ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തെയും മലിനീകരണം പ്രതികൂലമായി ബാധിച്ചേക്കും.2011 ലെ സെന്‍സസ് കണക്കുകളില്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം നിന്ന് 67 ആണ്.